ചെമ്പ്ര സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 25-ന്


ചാലക്കര: ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും ചെമ്പ്ര ഗവൺമെന്റ് എൽ. പി. സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സെപ്റ്റംബർ 25 വെള്ളിയാഴ്ച നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ യുവ ചിത്രകാരിയും മാഹി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് ജൂനിയർ എൻജിനീയറുമായ ആശ്രയ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പോണ്ടിച്ചേരി സ്റ്റേറ്റ് ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവ് സിന്ധു ടീച്ചറെ ആദരിക്കും. തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ ആശംസാഭാഷണം നടത്തും.

ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവരാം കൃഷ്ണയുടെ നേതൃത്വത്തിൽ ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ. ഷൈൻസ് നായർ, ജനറൽ മെഡിസിൻ ഡോ. ദീപ്തി തുടങ്ങിയവർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും.

വളരെ പുതിയ വളരെ പഴയ