മുൻ പുതുച്ചേരി മന്ത്രി ഇ.വത്സരാജിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

 


മാഹി: കാൽ നൂറ്റാണ്ടുകാലം മയ്യഴിയുടെ ജനപ്രതിനിധിയും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന ഇ.വത്സരാജ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന കണ്ണൂർ വിഷൻ സക്സസ് സ്റ്റോറീസ് അവാർഡിന്റെ ഭാഗമായാണ് ഈ പുരസ്കാരം.

കണ്ണൂർ വിഷന്റെ ജനപ്രിയ പരിപാടിയായ സക്സസ് സ്റ്റോറീസ് 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2-ന് വൈകുന്നേരം 5 മണിക്ക് മാഹി ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന 'ഫെസ്റ്റിവ – സീസൺ 2' ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. ചടങ്ങിൽ സക്സസ് സ്റ്റോറീസിന്റെ 200-ാം എപ്പിസോഡ് ആഘോഷപരിപാടികളും നടക്കും.

 

വളരെ പുതിയ വളരെ പഴയ