തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ന്യൂമാഹി എം.എം.എച്ച്.എസ്.എസ് ടീമിന് സ്വീകരണം


ന്യൂമാഹി: തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ന്യൂമാഹി എം.എം. ഹയർ സെക്കൻഡറി സ്കൂൾ കായികതാരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി.

മാഹി പാലത്തിൽ നിന്നും അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് വിജയികളെ സ്വീകരിച്ചു. തുടർന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടും ആഹ്ലാദ പ്രകടനങ്ങളോടും കൂടി വിജയികൾ നേടിയ ട്രോഫിയുമായി വിദ്യാലയത്തിലേക്ക് ആഹ്ലാദ ഘോഷയാത്ര നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതക്കളും നാട്ടുകാരും ഘോഷയാത്രയിൽ പങ്കാളികളായി.



വളരെ പുതിയ വളരെ പഴയ