മാഹിയിലെ പഴയ PRTC ബസുകൾ മാറ്റണം; പുതിയ സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യമന്ത്രിക്ക് നിവേദനം നൽകി


മാഹി: കാലപ്പഴക്കം ചെന്ന PRTC ബസുകൾ അടിയന്തരമായി മാറ്റി പുതിയ ബസുകൾ അനുവദിക്കണമെന്നും മാഹിയിലെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിക്ക് നിവേദനം നൽകി.

നിലവിലുള്ള പഴയ ബസുകൾ നിരന്തരം തകരാറിലാകുന്നതും സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മോശമായതും യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മാഹിയിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന ഐ.ടി. കോ-കൺവീനർ റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ത്രിജേഷ് കെ.എം., മഗിനേഷ് മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ