നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ്: വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.


മാഹി: പുതുച്ചേരി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

2025-26 അധ്യയന വർഷത്തിൽ സെന്റാക്ക് (CENTAC) മുഖേന എം.ബി.ബി.എസ് (MBBS), ബി.ഡി.എസ് (BDS), എൻജിനീയറിങ്, ഡിപ്ലോമ, പി.ജി മെഡിക്കൽ, പി.ജി എൻജിനീയറിങ് എന്നീ കോഴ്സുകൾക്ക് പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും labour.py.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ മാഹി കെട്ടിട കെട്ടിടേതര തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാം.

പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 25.



വളരെ പുതിയ വളരെ പഴയ