പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും ചരിത്ര സെമിനാറും സംഘടിപ്പിച്ചു.


ന്യൂമാഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും ചരിത്ര സെമിനാറും സംഘടിപ്പിച്ചു. പെരിങ്ങാടി മമ്മി മുക്കിലെ പ്രിയദർശിനി നഗറിലായിരുന്നു പരിപാടി.

കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശശിധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി കൾച്ചറൽ ഫോറം ചെയർമാൻ അനീഷ് ബാബു വി.കെ. സ്വാഗതം പറഞ്ഞു.

ന്യൂമാഹി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി എൽ.പി., യു.പി. വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സി.വി. രാജൻ പെരിങ്ങാടി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. തുടര്‍ന്ന് “ഇന്നത്തെ ഇന്ത്യ – രാജീവ് ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ” എന്ന വിഷയത്തിൽ ചരിത്ര സെമിനാറും നടന്നു. രാജ്യത്തിന്റെ വികസനത്തിനും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനും രാജീവ് ഗാന്ധിയുടെ ദർശനങ്ങൾ നൽകിയ സംഭാവനകൾ സെമിനാറിൽ ചർച്ചയായി.

ചടങ്ങിൽ അഡ്വ. സി.ജി. അരുൺ, സജീഷ് എൻ.കെ., പഞ്ചായത്ത് അംഗങ്ങളായ സുനിത പി.കെ., എ.സി. രേഷ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. പൂർവ്വ സൈനികൻ വി.കെ.കെ. നമ്പ്യാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കരിമ്പിൽ ശിവരാജ് എന്നിവരെയെയും കലാ-സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ക്വിസ് മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

പവിത്രൻ എം.കെ., ബാബു സി., എം. ഇക്ബാൽ, ശ്രീജിത്ത് യു.കെ., റിമ എം.കെ., സുനിൽ കരിമ്പിൽ, ജഗനാഥൻ ടി.പി., രാജീവ് മയലക്കര എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പ്രിയദർശിനി മന്ദിരം കൺവീനർ ഷാനു പുന്നോൽ നന്ദിയും രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ