മാഹി: നേഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പള്ളൂരിലെ മാഹി എക്സ് സർവീസ്മെൻ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ നേഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റ് പ്രസിഡന്റ് പി.കെ. സതീഷ് കുമാർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു.
