അഴിയൂർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബബിത്ത് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് അഴിയൂർ സ്വാഗതപ്രസംഗം നടത്തി.
മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി, മുബാസ് കല്ലേരി, ബിറ്റു എം., ശംസുദ്ദീൻ മനയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് മധുരപലഹാരമായി പായസവിതരണവും നടന്നു.
ഫിറോസ് കാളാണ്ടി, ജയൻ (അ ബി സ്റ്റോർ), പവിത്രൻ ഇളമ്പാളി, ജിത്തു, പ്രജീഷ് മുത്തു, സമ്രാൻ, ഷിജിത്ത്, രാജീവൻ, സിറാജ് കെ.പി., ഷിജു എൻ.സി., അനിൽകുമാർ ടി.കെ., വിനയാനന്ദൻ, അഷ്റഫ്, നിസാർ സബ്ക്ക, മൊയ്തീൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
