പെരിങ്ങാടി: പള്ളിക്കുന്ന് പൊതുമരാമത്ത് റോഡരികിൽ മണ്ണിടിഞ്ഞ് വലിയ അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നാണ് പെരിങ്ങാടി പള്ളിക്കുന്ന് പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിലെ ചെങ്ങര പറമ്പിലെ താഴ്ഭാഗം ഇടിഞ്ഞു താഴ്ന്നത്.
ഉയർന്നു നിൽക്കുന്ന മണ്ണിന്റെ ഭാഗം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ഉൾപ്പെടെ നിരവധി ആളുകൾ ദിവസവും കടന്നുപോകുന്ന വഴിയാണിത്. മണ്ണിടിച്ചിൽ കാരണം ഇവർ വലിയ സുരക്ഷാ ഭീഷണിയിലാണ് യാത്ര ചെയ്യുന്നത്.
നിലവിലെ അപകടസാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തരമായി നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഴ കൂടുതൽ ശക്തമായാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ഇടപെടൽ ഉണ്ടാകണമെന്ന് പ്രදේශവാസികൾ വ്യക്തമാക്കുന്നു.
