'മിസ്റ്റർ കണ്ണൂർ' പട്ടം നേടിയ ഹോം ഗാർഡ് ജിനോഷ് പി.പി.ക്ക് മാഹി പോലീസിന്റെ ആദരം.


മാഹി: ഐ.പി.സി നാച്ചുറൽ മിസ്റ്റർ കണ്ണൂർ മത്സരത്തിൽ മിന്നുന്ന വിജയം നേടിയ മാഹി സ്വദേശിയും ഹോം ഗാർഡുമായ ജിനോഷ് പി.പി.യെ മാഹി പോലീസ് ആദരിച്ചു. മാഹി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചത്.

ഐ.പി.സി നാച്ചുറൽ ബോഡി ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി 'മിസ്റ്റർ കണ്ണൂർ' പട്ടം കരസ്ഥമാക്കിയ ജിനോഷ്, ക്ലാസിക് ഫിസിക് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ചടങ്ങിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. മാഹി എസ്.ഐ. ജയശങ്കർ, പള്ളൂർ എസ്.ഐ. റീന, പന്തക്കൽ എസ്.ഐ. തമിഴരസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാഹി പള്ളൂർ സ്വദേശിയായ ജിനോഷ് അടുത്തിടെ തമിഴ്നാട്ടിലെ അരക്കോണത്ത് വെച്ച് നടന്ന ഓപ്പൺ ഡിസ്ട്രിക്റ്റ് കോമ്പറ്റീഷനിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. അവിടെ ക്ലാസിക് ഫിസിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ബോഡി ബിൽഡിംഗ് കാറ്റഗറിയിൽ രണ്ടാം സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ