പ്രിയദർശിനി യുവകേന്ദ്ര: സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടത്തി

 


പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ലഹരിവിരുദ്ധ കൂട്ടായ്മയും നടത്തി. മാഹി സ്റ്റാച്യു ജംഗ്ഷനിലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. മാഹി മുൻസിപ്പൽ മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ കൂട്ടായ്മ ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. മാഹി ബസിലിക്ക വികാരി ഡോ: സെബാസ്റ്റ്യൻ കാരക്കാട്ട്, മനോജ് മൈഥിലി ലഹരി വിരുദ്ധ ഭാഷണം നടത്തി. ആനന്ദ് കുമാർ പറമ്പത്ത്, അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. എം.എ.കൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സത്യൻ കേളോത്ത് പതാക ഉയർത്തി.


വളരെ പുതിയ വളരെ പഴയ