മാഹി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗികമായി അപമാനിച്ച കേസിൽ യുവാവ് പിടിയിൽ. പെരിങ്ങത്തൂർ കിട്ടൻ പീടിക ലിബിനാലയത്തിൽ എം. കെ ലിജിനിനെയാണ് (37) മാഹി പോലീസ് അറസ്റ്റ് ചെയ്തത്. മാഹി സി. ഐ. പി. എ അനീഷ് കുമാർ, എസ്. ഐ ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പരാതിക്കാധാരമായ സംഭവം നടന്നത്. വീട്ടമ്മയുടെ ഭർത്താവിനെ അന്വേഷിച്ചെത്തിയ ലിജിൻ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളമെടുക്കാനായി അകത്തേക്ക് പോയ വീട്ടമ്മയ്ക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
