മാഹി: ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായി ചുമതലയേറ്റ കുനിയിൽ രാധാകൃഷ്ണന് അനുമോദനങ്ങൾ അർപ്പിച്ചു. പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ മാഹി, ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ ചേർന്നാണ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത്.
ചടങ്ങിൽ രാജേന്ദ്ര കുമാർ പി.കെ, എൻ. മോഹനൻ, ശ്രീഷൻ, ആദർശ് പി. സുകുമാരൻ, കെ.എം. പവിത്രൻ, രാജ് മോൻ തുടങ്ങിയവർ നേതൃത്വം നൽകി.
