മാഹി ചൂടിക്കൊട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


മാഹി: ചൂടിക്കൊട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ മാഹി മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ ദേശീയ പതാക ഉയർത്തി.ദേശീയ പതാക ഉയർത്തിയതിന് ശേഷം ചടങ്ങിൽ പങ്കെടുത്തവർക്കായി മധുര പലഹാര വിതരണവും നടന്നു.

വാർഡ്‌ പ്രസിഡന്റ്‌ കെ എം രവീന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ നളനി ചാത്തു, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അജയൻ പൂഴിയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ സർഫാസ്, വിനോദ് പൂഴിയിൽ, കെ എം പവിത്രൻ, സീന രവീന്ദ്രൻ, നിബിഷ അജയൻ, സുനന്ത പൂഴിയിൽ, ചിദാനനന്ദൻ, രാമചന്ദ്രൻ, സൂരജ് പൂഴിയിൽ, ശോഭ ഭാസ്‌ക്കർ, രാഖി വിനയൻ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്.


വളരെ പുതിയ വളരെ പഴയ