ബേക്കറിയിൽ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; മധ്യവയസ്കൻ അറസ്റ്റിൽ.


മാഹി: ബേക്കറിയിൽ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ 24-കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജീവനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി റെയിൽവെ സ്റ്റേഷന് സമീപത്തെ മടമ്മൽ ഹൗസിൽ എം. റഷീദ് (57) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ പെരിങ്ങാടി അഞ്ചാംകണ്ടി ഹൗസിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ.

മാഹി സി.ഐ പി.എ. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം പള്ളൂർ എസ്.ഐ റീന മേരി ഡേവിഡിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചാലക്കര പി.എം.ടി ഷെഡ്ഡിന് സമീപത്തെ ബേക്കറിയിൽ വെച്ച് കഴിഞ്ഞ 13-ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



വളരെ പുതിയ വളരെ പഴയ