മാഹി ജവഹർ നവോദയ വിദ്യാലയത്തിൽ നവോദയ വിദ്യാലയ സമിതി സ്ഥാപന ദിനം ആഘോഷിച്ചു.

മാഹി: മാഹി ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാലയ സമിതിയുടെ 40-ാം സ്ഥാപനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ പ്രിൻസിപ്പലും പ്രമുഖ അധ്യാപികയുമായ ചമ്പാട്ടെ രത്‌ന നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന വിദ്യാർഥികൾ യുപിഎസ്‌സി ഉൾപ്പെടെയുള്ള മത്സരപരീക്ഷകളെക്കുറിച്ച് ധാരണയുണ്ടാക്കി ഉയർന്ന പദവികൾ ലക്ഷ്യമിടണമെന്ന് അവർ വിദ്യാർഥികളെ ആഹ്വാനം ചെയ്തു.

പ്രിൻസിപ്പൽ എൻ വി ശ്രീലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂർവാധ്യാപകരായ ഗിരീശൻ, സതീശൻ, എം മുസ്തഫ എന്നിവരും പൂർവവിദ്യാർഥി സംഘടനാ പ്രതിനിധികളായ ബിജു വൽസൻ, ശ്രീരാഗ് എന്നിവരും സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർഥികളായ ഗൗതം നാരായണൻ, ശിവാനി രഞ്ജിത്ത്, സത്യം കുമാർ എന്നിവർ സ്ഥാപനദിന സന്ദേശങ്ങൾ നൽകി.

സംഗീതാധ്യാപിക പൊന്നമ്മയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സംഘഗാനം, സംഗീതശിൽപം, സംഘനൃത്തം എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. വൈസ് പ്രിൻസിപ്പൽ സാബു ജോസ് സ്വാഗതവും മുതിർന്ന അധ്യാപകൻ ടി ബാഹുലേയൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ