മാഹി എക്സൽ പബ്ലിക് സ്കൂളിൽ സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു.

മാഹി:   മാഹി എക്സൽ പബ്ലിക് സ്കൂളിൽ 2026-27 അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടത്തി. ജി കെ മെമ്മോറിയൽ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി മോഹൻ എഫ് സി എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. എം നന്ദഗോപൻ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് നവവരിച്ച കൗൺസിൽ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഹെഡ് ബോയ് ഇമേയ് പാർവൻ, ഹെഡ് ഗേൾ ഹയ നഫീസ എന്നിവർ സ്ഥാനാരോഹണ പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് കൃപേഷ് കെ വി, രേഖ കുറുപ്പ്, ഷീബ പി പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ