റോഡരികിലെ ഒളവിലം ചെങ്ങര പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണു: അപകട ഭീഷണിയിൽ കാൽനടയാത്രക്കാർ.

ചൊക്ലി: പെയ്ത കനത്ത മഴയിൽ റോഡരികിലെ പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്ന് പ്രദേശത്ത് അപകട ഭീഷണി രൂക്ഷമാകുന്നു. പെരിങ്ങാടി - പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിലെ ഒളവിലം ചെങ്ങര പറമ്പിലാണ് ഇന്നലെ പെയ്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

ഉയർന്നു നിൽക്കുന്ന പറമ്പിന്റെ ബാക്കി ഭാഗവും ഏതു സമയവും താഴേക്ക് നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. സ്‌കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി കാൽനടയാത്രികരും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന വഴിയാണിത്. അതിനാൽ വലിയൊരു ദുരന്തത്തിന് വഴിവെക്കാതെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



വളരെ പുതിയ വളരെ പഴയ