അഴിയൂർ മേഖലയിൽ വൈദ്യുതി തടസ്സംമൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെഎസ്ഇബിയുടെ അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
വൈദ്യുതി മന്ത്രിയും കെപിസിസി പ്രസിഡണ്ടുമായ അഡ്വ.സണ്ണി ജോസഫിന് മുൻ കെപിസിസി പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നിവേദനം നൽകി.
വൈദ്യൂതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അഴിയൂരിൽ പ്രത്യേക ഫീഡർ സ്ഥാപിക്കുമെന്ന് മുല്ലപ്പള്ളിയുമായി ചോമ്പാലയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ഉറപ്പ് നൽകി. ഇതിനായി നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ ആവശ്യവുമായി വിവിധ സംഘടനകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സമൂഹത്തെ എല്ലാ തലത്തിലും നേർവഴിക്ക് നയിക്കേണ്ട അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായത് ഏറെ ഗൗരവകരമാണെന്നും അധ്യാപനം എന്ന മഹത്തായ പ്രവൃത്തിക്ക് ഇവർ യോഗ്യരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളായ അഡ്വ.ഐ.മുസ്സ, സി.കെ.വിശ്വൻ, സുനിൽ മടപ്പള്ളി, കാവിൽ രാധാകൃഷ്ണൻ, പി.ബാബുരാജ്, ബവിത്ത് മലോൽ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.അനിൽകുമാർ, ജലജ വിനോദ്, നസീർ വീരോളി, സുബിൻ മടപ്പള്ളി, കെ.പി.രവീന്ദ്രൻ, ബവിത്ത് തയ്യിൽ, പുരുഷു രാമത്ത്, ടി.പി.സോമൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
