ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും വിസ്മയം തീർത്തു; ന്യൂ മാഹി സ്വദേശിനി സുരഭിരാജിന് ഇരട്ട ലോക റെക്കോർഡ്

ന്യുമാഹി :ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും അപൂർവ്വ നേട്ടം സ്വന്തമാക്കി ന്യൂ മാഹി സ്വദേശിനി സുരഭിരാജ് ടി. പി. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇരട്ട റെക്കോർഡുകളോടെയാണ് സുരഭി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയത്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 'സക്സസ്ഫുള്ളി ഡെമോൺസ്ട്രേറ്റിങ് ആം കാറ്റലെപ്സി ആൻഡ് ഹിപ്നോട്ടിക് ഗ്ലോവ് അനസ്തീഷ്യ ഡ്യൂറിങ് എ ഫ്ലേം ടച്ച് ഡെമോൺസ്ട്രേഷൻ ഓൺ ആംസ്' എന്ന ഹിപ്നോട്ടിസം വിഭാഗത്തിലും, 'ടെലികിനസിസ് മെന്റലിസം ഇഫക്ട് ഓൺ എ ബോട്ടിൽ ആൻഡ് സ്പെക്ടക്കിൾസ് ആൻഡ് സോൾവിങ് ഹാൻഡ്കഫ് പസിൽസ് ഇൻ സീക്വൻസ്' എന്ന മെന്റലിസം വിഭാഗത്തിലുമാണ് സുരഭി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ന്യൂ മാഹി സ്വദേശികളായ രാജന്റെയും സുജാതയുടെയും മകളാണ് സുരഭി.

കോഴിക്കോട് പത്മീയ ഇന്റർനാഷണൽ അക്കാദമിയിൽ നിന്ന് ഗുരുനാഥനായ ശരീഫ് മാസ്റ്ററുടെ കീഴിലാണ് സുരഭി ഹിപ്നോട്ടിസവും മെന്റലിസവും പഠിച്ച് സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റായത്.

കോഴിക്കോട് എക്സ്പ്ലോറ ഹാളിൽ നടന്ന ചടങ്ങിൽ ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്തിൽ നിന്ന് സുരഭി മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

വളരെ പുതിയ വളരെ പഴയ