തലശേരി-മാഹി ബൈപാസിൽ ടോൾ നിരക്ക് കുത്തനെ വർധിപ്പിച്ചു; യാത്രക്കാർക്ക് വൻ തിരിച്ചടി

 


തലശേരി: തലശേരി-മാഹി ബൈപാസിൽ ടോൾ നിരക്ക് വർധിപ്പിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയുള്ള 18.6 കിലോമീറ്റർ പാതയിലെ ടോൾ നിരക്കാണ് വർധിപ്പിച്ചത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങളുടെ ഒരു വശത്തേക്കുള്ള നിരക്ക് 75 രൂപയിൽ നിന്ന് 80 രൂപയായി ഉയർത്തി.

മിനി ബസ് ഉൾപ്പെടെയുള്ള ഇടത്തരം വാഹനങ്ങളുടെ നിരക്കിലും വർധനവുണ്ട്. ബസ്, ട്രക്ക് എന്നിവയുടെ നിരക്ക് 250 രൂപയിൽ നിന്ന് 265 രൂപയായും, മൂന്ന് ആക്സിൽ വാഹനങ്ങൾക്ക് 270 രൂപയിൽ നിന്ന് 285 രൂപയായും വർധിപ്പിച്ചു. ഹെവി കൺസ്ട്രക്ഷൻ വാഹനങ്ങൾക്ക് 390 രൂപയിൽ നിന്ന് 415 രൂപയായും ഏഴും അതിൽ കൂടുതലും ആക്‌സിലുള്ള വാഹനങ്ങൾക്ക് 475 രൂപയിൽ നിന്ന് 500 രൂപയായും നിരക്ക് ഉയർത്തിയിട്ടുണ്ട്. പ്രതിമാസ നിരക്കിലും ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, ഈസ്റ്റ് പള്ളൂരിൽ മേൽപ്പാലം നിർമാണം പൂർത്തിയാകാത്തതിനാൽ ബൈപാസിൽ മാസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ബൈപാസ് പൂർണ്ണമായി തുറന്നുകൊടുക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഡിവൈഎഫ്ഐ അടക്കമുള്ള വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ