തലശേരി-മാഹി ബൈപാസ് സർവീസ് റോഡിൽ പുതിയ പെട്രോൾ പമ്പ് തുറന്നു; എണ്ണം ഒമ്പതായി

 


മയ്യഴി: തലശേരി-മാഹി ബൈപാസ് സർവീസ് റോഡിൽ പുതിയൊരു പെട്രോൾ പമ്പ് കൂടി പ്രവർത്തനം ആരംഭിച്ചു. ജിയോയുടെ രണ്ടാമത് ഔട്ട്‌ലെറ്റാണ് ഇവിടെ തുറന്നിരിക്കുന്നത്. ബിജെപി സംസ്ഥാന നേതാവിന്റെയും കോൺഗ്രസ് നേതാവായ മുൻ മാഹി എംഎൽഎയുടെ സഹോദരന്റെയും പങ്കാളിത്തത്തിലുള്ള സ്ഥാപനമാണിത്.

പുതിയ പമ്പ് കൂടി വന്നതോടെ ബൈപാസ് സർവീസ് റോഡിലെ പെട്രോൾ പമ്പുകളുടെ ആകെ എണ്ണം ഒമ്പതായി ഉയർന്നു. കൂടാതെ അഞ്ചെണ്ണം കൂടി വൈകാതെ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം.

ഈസ്റ്റ് പള്ളൂർ സിഗ്നൽ പോയിന്റിലെ മേൽപ്പാലം നിർമാണം വൈകിപ്പിക്കുന്നത് സർവീസ് റോഡിലെ പെട്രോൾ പമ്പ് ഉടമകളുടെ താല്പര്യപ്രകാരമാണെന്ന പരാതികൾക്കിടയിലാണ് സർവീസ് റോഡിൽ പുതിയ പമ്പുകൾ തുടർച്ചയായി തുറക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ