കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; ഷട്ടറുകൾ ഏത് നിമിഷവും തുറന്നേക്കാം, തീരദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

 


മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഡാമിലെ ജലനിരപ്പ് 756.64 മീറ്ററിലെത്തിയതിനെ തുടർന്നാണ് അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 756.50 മീറ്ററാണ് ഇവിടെ ഓറഞ്ച് അലർട്ട് പരിധി.

ഡാമിന്റെ സുരക്ഷ മുൻനിർത്തി ഏത് സമയത്തും ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിവിട്ടേക്കും. ഇതോടെ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അഴിയൂർ, ഏറാമല, എടച്ചേരി എന്നീ പഞ്ചായത്തുകളിലും കരിയാട് പ്രദേശത്തുമുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ