മാഹി ബോട്ട് ഹൗസും പരിസരവും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരിച്ചു


മാഹി: കാടുകയറി നശിച്ച മാഹി ബോട്ട് ഹൗസും പരിസരവും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ശുചീകരിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.

ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. സനീഷ് നിർവ്വഹിച്ചു. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ.പി. നൗഷാദ്, നിരജ് പുത്തലം, സി.ടി. സുധീഷ് എന്നിവർ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ