പള്ളൂർ: ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറിയും ആർ.എസ്.എസ് മുൻ ചൊക്ലി ഖണ്ഡ് കാര്യവാഹുമായിരുന്ന സി.പി. ഗണേഷൻ്റെ സപ്തതി ആഘോഷിച്ചു. ഗ്രാമസേവാ ചാരിറ്റബിൾ ട്രസ്റ്റ് ഇരട്ടപ്പിലാക്കൂൽ, കുടുംബാംഗങ്ങൾ, മുൻകാല സഹപ്രവർത്തകർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സി.പി. ഗണേഷൻ്റെ ദീർഘകാലത്തെ സംഘടനാ പ്രവർത്തനങ്ങൾ ചടങ്ങിൽ അനുസ്മരിച്ചു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, മുൻ ഡെപ്യൂട്ടി കളക്ടർ രവീന്ദ്രനാഥ് ചേലേരി, ചാലക്കര പുരുഷു, ഡോക്ടർ ഭാസ്കരൻ കാരായി, ട്രസ്റ്റ് ഭാരവാഹികളായ പ്രമോദ് വി.പി., ഫൽഗുനൻ കെ.പി., എൻ.കെ. ഗണേഷൻ എന്നിവർ സംസാരിച്ചു.
