കെ.ആർ.എം.യു ജില്ലാ പ്രതിനിധി സമ്മേളനം ന്യൂമാഹിയിൽ നടന്നു.


ന്യൂമാഹി: കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) ജില്ലാ പ്രതിനിധി സമ്മേളനം ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ നടന്നു. ജീവനാളം മാഹി കൂട്ടായ്മയും കെ.ആർ.എം.യു മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.വി. അജയകുമാർ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.

സമ്മേളനത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദര സമർപ്പണവും അഡ്വ. ടി. അശോക് കുമാർ എം.എൽ.എ നിർവ്വഹിച്ചു. കെ.ആർ.എം.യു ജില്ലാ പ്രസിഡൻ്റ് വി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. എ.വി. സിന്ധു, ഡോ. ഹസീന ഭാസ്കർ, കെ.പി. ഹൈഫ നൗഫൽ, വി.പി. അബ്ദുൾ റഹ്മാൻ, സെൻസായ് കെ. വിനോദ് കുമാർ, പി.കെ. അബിഷ അനൂപ്, നിർമ്മൽ മയ്യഴി എന്നിവരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.

കെ.ആർ.എം.യു സംസ്ഥാന പ്രസിഡൻ്റ് മനു ഭരത് മുഖ്യപ്രഭാഷണം നടത്തി. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകരായ സി. ദാസൻ, വി. സുലൈമാൻ ഹാജി എന്നിവരുടെ ഫോട്ടോകൾ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി അനാവരണം ചെയ്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മനു ഭരത്, രഗീഷ് രാജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി എൻ.വി. അജയകുമാർ (പ്രസിഡന്റ്), സി.കെ. രാഗേഷ്, കാർത്തു വിജയ് (വൈസ് പ്രസിഡന്റുമാർ), കെ. പ്രശാന്ത് (ജനറൽ സെക്രട്ടറി), വി.വി. ശ്രീജേഷ്, ഭിജേഷ് പേരാവൂർ (സെക്രട്ടറിമാർ), നിർമ്മൽ മയ്യഴി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ