മാഹി:ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ (AKWA) തലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പും ആഗസ്റ്റ് 9 ഞായറാഴ്ച മാഹിയിൽ വെച്ച് നടക്കും. മാഹി ഫിഷർമാൻ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ജവഹർ കോഴിക്കോട് നിർവ്വഹിക്കും.
കണ്ണൂർ അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ-കായിക മേഖലകളിൽ മികവ് പുലർത്തിയ അംഗങ്ങളുടെ മക്കളെയും മുതിർന്ന വെൽഡിങ് തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. കണ്ണൂർ ജില്ലയിലെ 200-ഓളം തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ കരോക്കെ ഗാനമേള, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായ ഷീജിത്ത് പെരളശ്ശേരി, മിനീഷ് പൂക്കോം, അനീഷ് പാനൂർ, അമൽ വള്ളങ്ങാട്, സനിൽ കോടിയേരി, ബിജിത്ത് പിസി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
