അഴിയൂർ ഗ്രാമപഞ്ചായത്തിൽ കർക്കിടക ഫെസ്റ്റും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

 


അഴിയൂർ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, അഴിയൂർ കുടുംബശ്രീ, സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മാരക അവാർഡ് കരസ്ഥമാക്കിയ രഞ്ജിത്ത് ഏറാമലക്ക് ചടങ്ങിൽ വെച്ച് ആദരവ് നൽകി.

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. തുടർന്ന് 'കർക്കിടകത്തിലെ ആരോഗ്യം' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ സുക് ഫാന ഷമീറ പി. പി. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.



​പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കാര്യാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷർമിള സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. പി. ശ്രീധരൻ, വാർഡ് മെമ്പർ റഫീഖ്, സെക്രട്ടറി തൗഫീഖ്, അസിസ്റ്റന്റ് സെക്രട്ടറി ഫവാസ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ആദരം ഏറ്റുവാങ്ങിയ രഞ്ജിത്ത് ഏറാമല മറുപടി പ്രസംഗം നടത്തുകയും ശാരിക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ