ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ ശ്രീ ഹനുമാൻ പ്രതിഷ്ഠാദിനം ജൂലൈ 15 ന് നടക്കും

 മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ ഉപദേവനായ ശ്രീ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 15 ന് ആഘോഷിക്കും. പ്രസ്തുത ദിവസം രാവിലെ ഗണപതിഹോമം, ത്രികാല പൂജ എന്നിവയും വൈകുന്നേരം ദീപാലങ്കാരം, ഹനുമാൻ പ്രതിഷ്ഠാദിന പ്രത്യേക പൂജ, രാത്രി 7 മണിക്ക് ഭജന എന്നിവയും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.പി.അശോക്, ജനറൽ സെക്രട്ടറി ഉത്തമരാജ് മാഹി എന്നിവർ അറിയിച്ചു. ജൂലൈ 17 മുതൽ കർക്കിടക മാസം മുഴുവൻ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകുന്നേരം 7 മണിക്ക് അദ്ധ്യാത്മിക രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്.


വളരെ പുതിയ വളരെ പഴയ