ചൊക്ലി: കുറുനരിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിടുമ്പ്രം കുന്നുമ്മൽ ദേവൂട്ടിയെ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ആശുപത്രിയിലെത്തിയ സംഘം ദേവൂട്ടിയുടെ ആരോഗ്യനില അന്വേഷിച്ചറിയുകയും കുടുംബാംഗങ്ങളുമായി സംസാരിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.
വികസന സ്ഥിരംസമിതി ചെയർപേഴ്സൺ പി. ജയചന്ദ്രൻ, വാർഡ് അംഗങ്ങളായ കെ. പ്രദീപൻ, കെ.പി. ഷിനോജ്, സാമൂഹിക പ്രവർത്തകൻ റിബിൻ എന്നിവരും പ്രസിഡന്റോടൊപ്പമുണ്ടായിരുന്നു. പ്രദേശത്തെ കുറുനരി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് സന്ദർശനത്തിന് ശേഷം പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
