മാഹിയിൽ തെരുവുനായ ശല്യം രൂക്ഷം: പരിഹാര നടപടി വേണമെന്ന് സമന്വയ റെസിഡൻസ് അസോസിയേഷൻ

 


മാഹി: ചാലക്കര പോളിടെക്നിക്, ഗ്യാസ് ഗോഡൗൺ, വയൽ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളും കുട്ടികളും ഭീതിയിൽ. തെരുവുനായ്ക്കളുടെ വർദ്ധനവ് കാരണം പ്രദേശത്ത് കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമാണുള്ളത്.

ഇതിനുപുറമേ, റോഡിന്റെ ഇരുവശങ്ങളിലും കുറ്റിച്ചെടികൾ തഴച്ചുവളർന്ന് കിടക്കുന്നതിനാൽ യാത്രക്കാർക്ക് കാഴ്ചതടസ്സവും സൃഷ്ടിക്കുന്നുണ്ട്. കാടുകയറിയ അവസ്ഥയിലായതിനാൽ മേഖലയിൽ ഇഴജന്തുക്കളുടെ ശല്യവും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിമാറ്റി യാത്രാസൗകര്യം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് സമന്വയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി മുൻസിപ്പൽ കമ്മീഷണർക്ക് നിവേദനം നൽകി.

 

വളരെ പുതിയ വളരെ പഴയ