ന്യൂമാഹി: തെലുങ്ക് മാതൃഭാഷയായ ഒരു ഗായികയെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് , മലയാളികൾ സ്വന്തം അമ്മയായി ജാനകിയമ്മയെ നെഞ്ചേറ്റിയത് അത്ഭുതകരമായ പ്രതിഭാസമാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
മലയാളത്തനിമയിലും ഉച്ഛാരണ ശുദ്ധിയിലും, ജാനകിയമ്മ കാണിച്ച ജാഗ്രത ഏതൊരു മലയാളി ഗായികയേയും അത്ഭുതപ്പെടുത്തിയിരുന്നു. കാലം അമരത്വം കൽപ്പിച്ച ഗായികയാണ് ജാനകിയമ്മയെന്ന് ചാലക്കര പുരുഷു ഓർമ്മിപ്പിച്ചു
ഗന്ധർവ്വ ഗായികയുടെ സ്മരണയ്ക്കായി കുറിച്ചിയിൽ യങ്ങ്പയനിയേർസ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മഞ്ഞണി പൂനിലാവ്' . ഗാനാഞ്ജലിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രഭാകരൻ സ്വാഗതവും, നതേഷ നന്ദിയും പറഞ്ഞു.
തുടർന്ന് ജാനകിയമ്മയുടെ മധുരിത ഗാനങ്ങളെ കോർത്തിണക്കി സുനിത മാഹി, മനോജ്, ശിവദാസൻ, വിജയപ്രകാശ്, സുമ ചാലക്കര, ഐഷ, വിശ്വലാൽ മാഹി എന്നിവർ ഒരുക്കിയ ഗാനാഞ്ജലിയുമുണ്ടായി.
