മയ്യഴി: പളളൂർ ശ്രീനാരായണ ഹൈസ്കൂളിൽ ലഹരി വിപത്തിനെതിരെ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.
പള്ളൂർ പോലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് ക്ലാസ് നയിച്ചു. പ്രഥമാധ്യാപകൻ കെ. തിലകൻ അധ്യക്ഷത വഹിച്ചു.
വുമൺ ആൻ്റ് ചൈൽഡ് ഡിപ്പാർട്ട്മെൻ്റ് കോർഡിനേറ്റർ കെ.എം. ദൃശ്യ സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
കോർഡിനേറ്റർമാരായ ബൈനി പവിത്രൻ, ടി.കെ. ഐശ്വര്യ ബാബു, പോലീസ് സബ് ഇൻസ്പെക്ടർ ദീപാ ദിവാകരൻ, അധ്യാപിക കെ. നിമിത എന്നിവർ പ്രസംഗിച്ചു.
മുഴുവൻ വിദ്യാർഥികൾക്കും വുമൺ ആൻ്റ് ചൈൽഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ - ബേട്ടി ബച്ചാ ഓ ബേട്ടി പഠാഓ - പദ്ധതിയുടെ ഭാഗമായി കുടകൾ വിതരണം ചെയ്തു.
