മാഹി: വിദഗ്ധനായ ഒരു ഡോക്ടർക്ക് പ്രൊഫഷണൽ യോഗ്യതയ്ക്കുമപ്പുറം മാനുഷിക മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്നും നിരന്തര പഠനവും ആശയവിനിമയ ശേഷിയും അനിവാര്യമാണെന്നും പ്രമുഖ പ്രഭാഷകനും, നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു
ലണ്ടൻ, എഡിൻബറോ എന്നിവിടങ്ങളിൽ നിന്നായി ഫെല്ലോഷിപ്പും അന്തർദേശീയ അവാർഡുകളും നേടിയ പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ: സന്ദീപ് ശ്രീധരന് മലയാള കലാഗ്രാമത്തിൽ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. മാരാർ.
അസീസ് മാഹി അദ്ധ്യക്ഷത വഹിച്ചു കെ.കെ. മാരാർ ഉപഹാര സമർപ്പണം നടത്തി ഡോ: മഹേഷ് മംഗലാട്ട് ,ഡോ .എ. വത്സലൻ, ചാലക്കര പുരുഷു സംസാരിച്ചു. ഡോ: സന്ദീപ് ശ്രീധരൻ മറുമൊഴി രേഖപ്പെടുത്തി. പി.ജയരാജൻ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു
