ജവഹർ ബാൽ മഞ്ച്: വിജയികളെ അനുമോദിച്ചു


മാഹി:ജവഹർ ബാൽ മഞ്ച് ചാലക്കര ആറാം വാർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ഇതോടൊപ്പം നടന്നു.

അനുമോദന യോഗം പുതുച്ചേരി സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറിയും മയ്യഴി നഗരസഭ മുൻ കൗൺസിലറുമായിരുന്ന സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് മാഹി ബ്ലോക്ക് പ്രസിഡന്റ് ആഷ്‌വിൻ വിനീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ അസി. ലേബർ ഇൻസ്പെക്ടർ കെ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

മയ്യഴി നഗരസഭ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ്, കെ.വി. ഹരീന്ദ്രൻ, എം.എ. കൃഷ്ണൻ, കെ.വി. സന്ദീപ്, ജവഹർ ബാൽ മഞ്ച് മാഹി കോർഡിനേറ്റർ മുഹമ്മദ് മുബാഷ്, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി. ശ്വേത, ആന്റിൻ റജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ