ജന്മദിന സമ്മാനമായി രക്തം ദാനം ചെയ്ത് മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാർ

 


മാഹി :ജന്മദിനത്തിൽ നമുക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന രക്തദാനമാണ് എന്ന സന്ദേശവുമായി തൻ്റെ രക്‌തം ദാനം ചെയ്ത് കൊണ്ട്  അഡ്വ.ടി.അശോക് കുമാർ എം.എൽ.എ മാതൃക കാട്ടി.

മാഹി മേരി മാതാ കമ്യൂണിറ്റി ഹാളിൽ വെച്ച് ബ്ളഡ് ഡൊണേസ് കേരള കണ്ണൂർ ചാപ്റ്ററിന്റെയും കോഴിക്കോട് എം വി ആർ ക്യാൻസർ സെൻ്ററിന്റെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ക്യാപ്റ്റൻ കെ.കുഞ്ഞികണ്ണൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു.

ബോധവത്കരണ ക്ലാസ്സും നടത്തി. രക്തദാനത്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ നിഖിൽ രവീന്ദ്രനെ എം.എൽ.എ അഭിനന്ദിച്ചു. രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റും മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രിവിലേജ് കാർഡും വിതരണം ചെയ്തു. കേക്ക് മുറിച്ച് മധുരവും പങ്കിട്ടു. മാഹി പോലീസ് സൂപ്രണ്ട് ബി.ധനശേഖരൻ, മാഹി ബസലിക്ക റെക്ടർ ഫാ. സെബാസ്‌റ്റ്യൻ കരേക്കാട്ട്, പി.പി.റിയാസ്, ഫസൽ ചാലാട് സംസാരിച്ചു. മാഹി മാഹാത്മാഗാന്ധി ഗവ.കോളേജ്, ഇന്ദിരാ ഗാന്ധി പോളി ടെക്നിക്ക് കോളേജ്, ചാലക്കര രാജീവ് ഗാന്ധി അയ്യൂർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളികളായി. ഒ.പി.പ്രശാന്ത്, റയീസ് മാടപ്പിക, കെ. അനിൽകുമാർ, കെ.സുനിൽ, കെ.അജയൻ, ഉഷസ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ