ദേശീയപാത നിർമാണസാമഗ്രികൾ മോഷ്‌ടിച്ചകേസിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ

 


ചോമ്പാല: ഒഞ്ചിയം ദേശീയപാത നിർമാണപ്രവൃത്തിയുടെ ഭാഗമായി ഗൾഫാർ നിർമാണക്കമ്പനിയുടെ ഇരുമ്പുസാമഗ്രികൾ കളവുനടത്തിയ കേസിൽ രണ്ട് അസം സ്വദേശികളെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ മൊയിനുദ്ദീൻ (30), കമാലുദ്ദീൻ (28) എന്നിവരെയാണ് മടപ്പള്ളിയിൽ വെച്ച് പോലീസ് പിടികൂടിയത്.

ചോമ്പാല എസ്.ഐ. അവനാഷ് കുമാർ, എ.എസ്.ഐ. കെ.കെ. സജിത്ത് കുമാർ, ഓഫീസർമാരായ പി.ടി. സജിത്ത്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് കളവുമുതലുകൾ സഹിതം പ്രതികളെ വലയിലാക്കിയത്. പിടികൂടിയ പ്രതികളെ വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

വളരെ പുതിയ വളരെ പഴയ