മാഹിയിൽ രമേശ്‌ പറമ്പത്ത് ഉജ്ജ്വല വിജയം നേടും:- മുസ്ലിം ലീഗ്


മാഹി : പുതുച്ചേരി നിയമസഭയിലേക്ക് മാഹി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച ഐക്യ പുരോഗമന സഖ്യം സ്ഥാനാർഥി രമേശ്‌ പറമ്പത്ത് ഉജ്ജ്വല വിജയം നേടുമെന്ന് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അവകാശപ്പെട്ടു. 

മുന്നണിയുടെ പ്രവർത്തനത്തിൽ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ അക്ഷീണം പ്രവർത്തിച്ചതായി കമ്മിറ്റി വിലയിരുത്തി. 

മാഹിയിലെ സംഘടന പ്രവർത്തനം സുസംഘടിതമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

പ്രസിഡന്റ് കുലോത്തും കണ്ടി ബഷീർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ഇഫ്തിയാസ് മഞ്ചക്കൽ സ്വാഗതം പറഞ്ഞു.

യോഗം മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം തൊണ്ടന്റവിട ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു. സി എ അബുബക്കർ, ഇ കെ മുഹമ്മദലി, ടി കെ സുബൈർ ഹാജി, അൻസാർ എ വി, കെ പി സിദ്ദിഖ് ഈസ്റ്റ് പള്ളൂർ, ടി സി എച്ച് അബ്ദുൽ റസാഖ്, മാഹി സി എച്ഛ് സെന്റർ പ്രസിഡന്റ് എ വി യുസഫ്, റഫീഖ് തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു. ഖാലിദ് കണ്ടോത്ത് നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ