ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം മാറ്റിവെച്ചു


 മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെയ് 8 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഭാഗവത സപ്താഹ യജ്ഞം മാറ്റിവെച്ചു. നിലവിൽ അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണതരംഗം കണക്കിലെടുത്താണ് തീരുമാനം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.പി.വിനോദനാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യം അനുകൂലമാകുന്ന മറ്റൊരു തീയതിയിൽ യജ്ഞം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ