പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 10, 11 തീയതികളിൽ

 


പെരിങ്ങാടി: ശ്രീ മാങ്ങോട്ടും കാവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 10, 11 തീയതികളിൽ ആഘോഷിക്കും. ശുദ്ധികലശ ചടങ്ങുകളോടും വിവിധ വിശേഷാൽ വഴിപാടുകളോടും കൂടിയാണ് ചടങ്ങുകൾ നടക്കുന്നത്.

ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ തെക്കിനിടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഉത്സവത്തിന്റെ ഭാഗമായി മഹാ മൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, ഭഗവതി സേവ, സർപ്പബലി, ദ്രവ്യ രുദ്രാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകളും ശുദ്ധിക്രിയകളും നടക്കും.

ഏപ്രിൽ 11-ന് ദീപാരാധനയെത്തുടർന്ന് ഭജന, തായമ്പക, തിടമ്പ് നൃത്തം എന്നിവ അരങ്ങേറും. തുടർന്ന് പൂമൂടൽ, അത്താഴപൂജ എന്നിവയോടെ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് സമാപനമാകും. ഭക്തജനങ്ങളുടെ വിപുലമായ പങ്കാളിത്തം ചടങ്ങുകളിലുണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു*

 


വളരെ പുതിയ വളരെ പഴയ