മാഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാഹി മേഖലയിലെ മദ്യശാലകൾക്കും ബാറുകൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ അടച്ച മദ്യശാലകൾ ഇനി ഏപ്രിൽ 10-ാം തീയതി രാവിലെ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. നിയമ ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക എക്സൈസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
