മാഹിയിൽ രമേശ് പറമ്പത്തിന് മുസ്ലിം ലീഗ് പിന്തുണ; വിശ്വാസ വഞ്ചനയ്ക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് ഖാദർ മൊയ്തീൻ

 


മാഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മാഹിയിൽ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥി രമേശ് പറമ്പത്താണെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ പ്രഖ്യാപിച്ചു. മാഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നവർക്ക് മാഹിയിലെ വോട്ടർമാർ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന നീക്കങ്ങളെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. രമേശ് പറമ്പത്തിന്റെ വിജയം ഉറപ്പാക്കാൻ മുസ്ലിം ലീഗ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങുമെന്നും, രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണിതെന്നും ഖാദർ മൊയ്തീൻ വ്യക്തമാക്കി.

മാഹിയിലെ വോട്ടർമാർ എന്നും നീതിക്കും സത്യത്തിനും ഒപ്പമാണെന്നും, വഞ്ചനയുടെ രാഷ്ട്രീയത്തെ അവർ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ