സംസ്ഥാനതല ടൂറിസം ബ്രോഷർ നിർമ്മാണ മത്സരം: മാഹി കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം

 


മാഹി: കേന്ദ്ര ടൂറിസം മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ദേഖോ അപ്‌ന ദേശ്' ഹാൻഡ് റിട്ടൺ ടൂറിസം ബ്രോഷർ രചന മത്സരത്തിൽ മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആവണി കൃഷ്‌ണ, അർണ്ണവ് പ്രകാശ്, നേത്ര, ലക്ഷ്‌മി കാന്ത് എൻ. പൈ, പി. സിദ്ര സൂരജ്, അഭിരാമി പ്രതീഷ് എന്നിവരടങ്ങിയ ടീമാണ് വിദ്യാലയത്തിന് ഈ അഭിമാന നേട്ടം സമ്മാനിച്ചത്.

വിജയികൾക്ക് പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും യോഗ്യതാ സർട്ടിഫിക്കറ്റും ഇൻക്രെഡിബിൾ ഇന്ത്യ ഗിഫ്റ്റ് കിറ്റും സമ്മാനമായി ലഭിച്ചു. ഇന്ത്യയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്താനും യുവതലമുറയിൽ പൈതൃക ബോധം വളർത്താനുമായി കേന്ദ്രീയ വിദ്യാലയങ്ങളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലെയും ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.

വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ ലോകേഷ് കുമാവത്ത് നൽകിയ പരിശീലനമാണ് കുട്ടികളെ ഈ മികച്ച പ്രകടനത്തിന് പ്രാപ്തരാക്കിയത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ എൻ. ഗിനിഷ് കുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും അധ്യാപകരും വിദ്യാർഥികളും വിജയികളെ അനുമോദിച്ചു.

 

വളരെ പുതിയ വളരെ പഴയ