ഡോ. ഫാത്തിമത്ത് ഹെന്നയ്ക്ക് സ്നേഹാദരം അർപ്പിച്ചു.

 


ന്യൂ മാഹി:  മെഡിക്കൽ ഉപരിപഠന പരീക്ഷയായ ഡി എൻ ബി ഫാമിലി മെഡിസിനിൽ ദേശീയതലത്തിൽ ഒന്നാം റാങ്കും പ്രസിഡന്റ്‌സ് ഗോൾഡ് മെഡലും കരസ്ഥമാക്കിയ ഡോ. ഫാത്തിമത്ത് ഹെന്നയ്ക്ക് സ്നേഹാദരം അർപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ തഷ്രീഫ് ഉസ്സൻമൊട്ട അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ താഫ്ലീം മണിയാട് ഉപകാരം നൽകി.

 യുത്ത് ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമൂദ്, ഷാഹിദ് ഉസ്സൻമൊട്ട, റുഫൈസ്, റഫൽ അഷ്‌റഫ്‌, ശാമിൽ പുതിയ വീട്ടിൽ എന്നിവർ പങ്കെടുത്തു നിസാം പുന്നോൽ നന്ദി പറഞ്ഞു.

ഡോ. ഫാത്തിമത്ത് ഹെന്ന ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. ലഭിച്ച സ്നേഹത്തിനും ആദരവിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ