ഉഷ്ണ തരംഗം: മാഹിയിൽ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.


പുതുച്ചേരി: ഉഷ്ണതരംഗം രൂക്ഷമായ സാഹചര്യത്തിൽ മാഹി മേഖലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ നിർദേശത്തെ തുടർന്ന് ഏപ്രിൽ 23 മുതൽ മെയ് 31 വരെ സ്കൂളുകൾ അടച്ചിടും.

അവധി കാലത്ത് പ്രത്യേക ക്ലാസുകളോ മറ്റ് അക്കാദമിക് പ്രവർത്തനങ്ങളോ നടത്തരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഒൻപതും പതിനൊന്നും ക്ലാസുകളിലെ പുനഃപരീക്ഷകൾ നിലവിലുള്ള ടൈംടേബിൾ പ്രകാരം നടത്തും.

ജൂൺ 1 മുതൽ സ്കൂളുകൾ വീണ്ടും തുറക്കും. ഉഷ്ണ തരംഗം മൂലം നഷ്ടമായ പഠന ദിനങ്ങൾക്ക് തുടർന്ന് പരിഹാര നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജോയിന്റ് ഡയറക്ടർ (സ്കൂൾ വിദ്യാഭ്യാസം) ഡോ. വി.ജി. ശിവഗാമിയുടെ ഉത്തരവനുസരിച്ച് മുഖ്യ വിദ്യാഭ്യാസ ഓഫീസർ മാഹിയിലെ എല്ലാ സ്കൂളുകളിലേക്കും നിർദേശം കൈമാറി.

വളരെ പുതിയ വളരെ പഴയ