പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് നാളെ; അഖണ്ഡ നാമജപവും നെയ്‌വിളക്ക് സമർപ്പണവും

 ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവം നാളെ (മാർച്ച് 23, തിങ്കൾ) ഭക്തിനിർഭരമായി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപം നടക്കും.

വൈകിട്ട് 6.15-ന് ദീപാരാധനയെത്തുടർന്ന് നെയ്‌വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ എന്നീ ചടങ്ങുകൾ നടക്കും. ചടങ്ങുകളിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര കമ്മിറ്റി സ്വാഗതം ചെയ്തു.



വളരെ പുതിയ വളരെ പഴയ