ചൊക്ലി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഒളവിലം വിശ്വകർമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പ്രശസ്ത ചുമർ ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ കെ.ഇ. സുലോചന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെയും അവരുടെ കരുത്തിനെയും ചടങ്ങിൽ അനുസ്മരിച്ചു.
കൂട്ടായ്മയിലെ മുതിർന്ന വനിതാ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, അടുത്തിടെ സർക്കാർ ജോലി ലഭിച്ച കൂട്ടായ്മ അംഗം വിപിന എ.പി.യെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.
പരിപാടിയിൽ ഷംന ഗോകുൽ, പ്രസീത അനിരാജ്, വിപിന എ.പി., ജിതേഷ് കെ.കെ., സുരേഷ് കെ. എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യവും കൂട്ടായ്മയുടെ വരുംകാല പ്രവർത്തനങ്ങളും ചർച്ചയായി. നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
