മയ്യഴി തിരുനാൾ മഹോത്സവം: മാഹി ടൂറിസം വകുപ്പിന്റെ അഞ്ചുദിവസത്തെ സംഗീത വിരുന്നിന് തുടക്കമായി


മാഹി: മയ്യഴി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സംഗീത വിരുന്നിന് തുടക്കമായി. മാഹി ബീച്ചിൽ വെച്ച് മാഹി ആരോഗ്യ വകുപ്പിന്റെ സംഗീത ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയോടെയാണ് ഒക്ടോബർ 17 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് തുടക്കമായത്.

മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ, മാഹി ഡെപ്യൂട്ടി തഹസീൽദാർ മനോജ് വളവിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരിപാടികൾ ആരംഭിച്ചത്. ആരോഗ്യ വകുപ്പിലെ കലാകാരന്മാരായ പി. പി. രാജേഷ്, സന്തോഷ് കുമാർ കെ., പ്രജീഷ് വളവിൽ, വിദ്യ, ബിന്ദു സി. എച്ച്., സീന എന്നിവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി.

ഉത്സവ സീസണിനോടനുബന്ധിച്ച് മാഹി ബീച്ചിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ആസ്വാദ്യകരമായ അനുഭവമായി മാറിയിരിക്കുകയാണ് ഈ സംഗീതവിരുന്ന്. വരും ദിവസങ്ങളിലും വിവിധ സാംസ്കാരിക-സംഗീത പരിപാടികൾ അരങ്ങേറും.



വളരെ പുതിയ വളരെ പഴയ