മടപ്പള്ളിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം: അയൽവാസി പിടിയിൽ


 വടകര: മടപ്പള്ളിയിൽ 73 വയസ്സുകാരിയായ വീട്ടമ്മയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസി പോലീസ് പിടിയിലായി. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി ശ്രീജിത്തിനെ (43) ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി നിരന്തരം അസഭ്യം പറയുന്നത് പുഷ്പ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പുഷ്പയുടെ തലയ്ക്കും കഴുത്തിന് പിന്നിലും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. തലയിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘം ശ്രീജിത്തിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 



വളരെ പുതിയ വളരെ പഴയ