ന്യൂമാഹി: കുറിച്ചിയിൽ യങ്ങ് പയനിയേഴ്സ് ലൈബ്രറി, റീഡിങ്ങ് റൂം, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അന്തരിച്ച നടൻ ശ്രീനിവാസന്റെ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എം. ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. യു. ബ്രിജേഷ്, അർജുൻ പവിത്രൻ, കെ.പി. പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി പി. രഘുനാഥിന്റെ നേതൃത്വത്തിൽ ശ്രീനിവാസൻ സിനിമകളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി 'ഗാനാഞ്ജലി' സംഗീത പരിപാടിയും അവതരിപ്പിച്ചു. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു
